ശബരിമല തീർത്ഥാടനത്തിന്റെ ഭാ​ഗമായുള്ള പ്രവൃത്തികൾക്കായാണ് പണം അനുവദിച്ചത്. ശബരിമല അവലോകന യോ​ഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു.

തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ ഭാ​ഗമായുള്ള പ്രവൃത്തികൾക്കായാണ് പണം അനുവദിച്ചത്. ശബരിമല അവലോകന യോ​ഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു.

2025-26 ൽ 377.80 കോടിയും 2024-25 ൽ 326.97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത്.