ശബരിമലയിലെ സ്പോട്ട്  ബുക്കിം​​ഗ് വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബർ 26ന് പന്തളത്ത് ചേരും.

പത്തനംതിട്ട: ശബരിമലയിലെ സ്പോട്ട് ബുക്കിം​​ഗ് വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബർ 26ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം. വിഷയത്തിൽ സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. 

Asianet News Live | Vidyarambham |Malayalam News Live | Latest News Updates |Asianet News