കെ സുധാകരനെ കുറിച്ച് വരുന്ന വാർത്തകൾ ഭാവനസൃഷ്ടിയാകുമെന്ന്  സാദിഖലി ശിഹാബ് തങ്ങൾ. സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണെന്നും വിശദീകരണം

മലപ്പുറം: കെ സുധാകരനെ കുറിച്ച് വരുന്ന വാർത്തകൾ ഭാവനസൃഷ്ടിയാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരൻ, അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ്‌ പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആന്‍റണി കളത്തിലിറങ്ങിയത്.

YouTube video player