പകൽ വെളിച്ചത്തിൽ പറയേണ്ടത് പറയാൻ ലീഗിന് ഒരു മടിയും ഇല്ലെന്ന് മുസ്ലിം ലീഗ് സമാപന സമ്മേളനത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.

മലപ്പുറം: കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ. സ്ഥാപിത താല്പര്യം വച്ചു ലീഗ് ഒരിക്കലും മുന്നണി വിടുകയോ മുന്നണി ഉണ്ടാക്കിയിട്ടോ ഇല്ല. ലീഗ് മുന്നണി വിടുകയാണെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകും. പകൽ വെളിച്ചത്തിൽ പറയേണ്ടത് പറയാൻ ലീഗിന് ഒരു മടിയും ഇല്ലെന്ന് മുസ്ലിം ലീഗ് സമാപന സമ്മേളനത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.

ജന നന്മക്കും ജനാധിപത്യത്തിനും സമുദായ താല്പര്യത്തിനും വേണ്ടിയാണ് ലീഗ് മുന്നണി വിട്ടതും മുന്നണി ഉണ്ടാക്കുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയം അതാണ്‌. അതിലാരും കൈ കടത്തണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപിത താല്പര്യം വച്ച് ലീഗ് ഒരിക്കലും മുന്നണി വിട്ടിട്ടും മുന്നണി ഉണ്ടാക്കിയിട്ടുമില്ല. സമൂഹ നന്മക്ക് വേണ്ടിയാണ് ലീഗ് രാഷ്ട്രീയ ബന്ധം ഉപയോഗപ്പെടുത്തിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് മുന്നണി വിടുകയാണെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകും. കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ലെന്നും പകൽ വെളിച്ചത്തിൽ പറയേണ്ടത് പറയാൻ ലീഗിന് ഒരു മടിയുമില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേര്‍ത്തു.

Also Read: ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥ, എതിർത്താൽ പിന്തിരിപ്പനാകും: പിഎംഎ സലാം

YouTube video player