ജമാഅത്തെ ഇസ്ലാമിയുടെ നിർദ്ദേശപ്രകാരമാണ് ലീഗ് തീരുമാനങ്ങൾ എടുക്കുന്നതെന്ന സിപിഎം ആരോപണം പാണക്കാട് സാദിഖലി തങ്ങൾ തള്ളി. സ്വന്തമായി തീരുമാനമെടുക്കാൻ ലീഗിന് ആർജ്ജവമുണ്ടെന്നും കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വം പോലുള്ള തീരുമാനങ്ങളിൽ ദുസ്വാധീനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ നിർദ്ദേശപ്രകാരമാണ് മുസ്ലിം ലീഗ് തീരുമാനങ്ങൾ എടുക്കുന്നതെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം അവരുടെ ആത്മ സംതൃപ്തിക്കുവേണ്ടിയാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ. സ്വന്തമായി തീരുമാനമെടുക്കാനുള്ള ആർജ്ജവം മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. ആദർശത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗ് തീരുമാനമെടുക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിപ്പിക്കാൻ താത്പര്യം പറഞ്ഞതുകൊണ്ടാണ് കെഎം ഷാജിയെ വേങ്ങരയിൽ സ്ഥാനാർത്ഥിയാക്കിയത്. ഈ തീരുമാനത്തിന് പിന്നിൽ ദുസ്വാധീനമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകും. സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുക എന്ന നിലയിലാണ് യുഡിഎഫ് കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.