Asianet News MalayalamAsianet News Malayalam

K Rail : 'മഹാന്മാർ പറഞ്ഞാൽ മാനിക്കും', ചങ്ങനാശ്ശേരി അതിരൂപതക്ക് കാര്യമായ എതിർപ്പില്ലെന്ന് സജി ചെറിയാന്‍

നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷ സമരം നടക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘങ്ങള്‍ ഒന്നിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
 

Saji Cheriyan says conspiracy behind k rail protest
Author
Trivandrum, First Published Mar 26, 2022, 3:10 PM IST

തിരുവനന്തപുരം: കെ റെയിൽ (K Rail)  വിഷയത്തിൽ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കാര്യമായ എതിര്‍പ്പില്ലെന്ന് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). മഹാന്മാർ പറയുമ്പോൾ അത് സർക്കാർ മാനിക്കും. വിഷയത്തില്‍ കാര്യമായ എതിർപ്പ് ചങ്ങനാശ്ശരി അതിരൂപതയ്ക്കില്ല. അവരുടെ വികാരമാണ് പങ്ക് വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ലെന്നും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നായിരുന്നു അതിരൂപതയുടെ വിമര്‍ശനം.  സർവ്വേയുടെ പേരിൽ ബാങ്കുകൾ ലോണിന് തടസ്സം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷ സമരം നടക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘങ്ങള്‍ ഒന്നിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

അലൈൻമെന്‍റ് മാറ്റമെന്ന ആരോപണത്തെക്കുറിച്ച് സ്വന്തം നാട്ടിൽ വെച്ച് കൂടുതൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വന്തം വീട് സംരക്ഷിക്കാൻ മന്ത്രി സജി ചെറിയാൻ ഇടപെട്ട് സിൽവർ ലൈൻ അലൈൻമെന്‍റില്‍ മാറ്റം വരുത്തി എന്ന ആരോപണം വലിയ ചർച്ചയാണ്. മന്ത്രി നിഷേധിക്കുന്നുണ്ടെങ്കിലും, പ്രതിപക്ഷവും സമരസമിതിയും നാട്ടുകാരുമൊക്കെ ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്‍റെ കിഴക്കുവശം ചേർന്ന് പോയ അദ്യ അലൈൻമെന്‍റില്‍ മാറ്റം വരുത്തി പടിഞ്ഞാറ് വശത്തുകൂടി ആക്കി. മന്ത്രിയുടെ വീടിന് തൊട്ടടുത്ത ഉള്ള സെന്‍റ് ജോർജ് സ്കൂൾ ജംഗ്ഷൻ മുതൽ മാറ്റം തുടങ്ങി എന്നാണ് ആക്ഷേപം. 

 

  • കെ റെയില്‍ : 'സിപിഐ എതിര്‍പ്പ് മാധ്യമസൃഷ്ടി'; വീടുകയറി വിശദീകരണവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: കെ റെയിലിനായി (K Rail) വീടുകയറി പ്രചാരണം തുടങ്ങി ഡിവൈഎഫ്ഐ (DYFI). വീട് കയറിയുള്ള പ്രചാരണത്തിന് ലഭിക്കുന്നത് മകിച്ച പ്രതികരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് പറഞ്ഞു. നഷ്ടപരിഹാരം അടക്കം പറയുമ്പോൾ പലരും വീട് വിട്ടുതരാൻ തയ്യാറാണെന്ന് പറയുന്നുണ്ട്. നുണകൾ പറഞ്ഞ് കുറച്ചുപേരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധത്തിന് ഇറക്കുന്നത്. സമരത്തിന് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുണ്ട്. പ്രതിഷേധത്തിനായി ലീഗും ആർഎസ്എസും ഒന്നിച്ച് നീങ്ങുകയാണെന്നും സതീഷ് പറഞ്ഞു. അതേസമയം കെ റെയിലിനോടുള്ള സിപിഐ എതിർപ്പ് മാധ്യമ സൃഷ്ടിയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios