നീക്കത്തിന് പിന്നിൽ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്നും സമസ്ത വ്യക്തമാക്കുന്നു
മലപ്പുറം : സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത. ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം. പിന്നിൽ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുമെന്നും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സർക്കാർ നീക്കം ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് . സർക്കാർ തുടർച്ചയായി മതനിരാസ തീരുമാനങ്ങൾ നടപ്പിലാക്കുന്നെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും സമസ്ത നേതാക്കൾ പറയുന്നു
