Asianet News MalayalamAsianet News Malayalam

ആളുണ്ടെങ്കിലേ സംഘടന വലുതാകൂ; കെഎന്‍എമ്മിന് എതിരെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.

പാണക്കാട് കുടുംബം യഥാർത്ഥ സുന്നികളാണെന്നും അവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ സമസ്തയുടെ മേൽ കുതിരകയറേണ്ടെന്നും അധ്യക്ഷൻ ജിഫ്രി തങ്ങൾ

samastha chief Jifri Muthukkoya Thangal against KNM and mujahids
Author
First Published Jan 9, 2023, 7:42 AM IST

കോഴിക്കോട്: മുജാഹിദ് വിഭാഗത്തെ വെല്ലുവിളിച്ച് കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെ ആദർശ സമ്മേളനം. പാണക്കാട് കുടുംബം യഥാർത്ഥ സുന്നികളാണെന്നും അവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ സമസ്തയുടെ മേൽ കുതിരകയറേണ്ടെന്നും അധ്യക്ഷൻ ജിഫ്രി തങ്ങൾ പറഞ്ഞു. ആളുണ്ടെങ്കിലേ സംഘടന വലുതാകൂ എന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേര്‍ത്തു. 

കെഎന്‍എമ്മിന് എതിരെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശം. സമ്മേളനം വിജയിപ്പിക്കാൻ മാന്യമായ പ്രവർത്തനം നടത്തണം. പരിപാടി വിജയിക്കാത്തതിന് സമസ്തയുടെ മുകളിൽ കുതിര കയറേണ്ട കാര്യമില്ലെന്നും  ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നേരത്തെ മുജാഹിദ് സമ്മേളനത്തിന് എതിരെ സമസ്ത രൂക്ഷമായി പ്രതികരിച്ചിരുന്നു. മുജാഹിദ് സംഘടനയായ കെഎൻഎം ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്. മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത ആദർശ സമ്മേളനം സംഘടിപ്പിച്ചത്. 

ഫാസിസ്റ്റ് ശക്തികളെ  മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും  മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകൾക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകി. സമസ്ത ആശയങ്ങൾ ഉള്ളവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത്. തങ്ങൾമാരെ ക്ഷണിക്കാൻ മുജാഹിദ് വിഭാഗത്തിന് ധാർമ്മിക അവകാശമില്ല. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളിൽ സമസ്ത ആശയങ്ങൾ ഉള്ളവർ പങ്കെടുക്കരുതെന്നും സമസ്ത നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു

Follow Us:
Download App:
  • android
  • ios