മലപ്പുറം: വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തെ ചൊല്ലി യുഡിഎഫിൽ തർക്കം തുടരുന്നതിനിടെ വെൽഫെയർ പാർട്ടി ബന്ധത്തിനെതിരെ പ്രതിഷേധവുമായി സമസ്തയുടെ യുവജനവിഭാഗവും. യുഡിഎഫ് നേതാക്കളെ എസ് വൈഎസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു.

യുഡിഎഫ് കൺവീനർ  എംഎം ഹസൻ, ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതിലും അതൃപ്തി വ്യക്തമാക്കിയ എസ് വൈഎസ് നേതാക്കൾ പാണക്കാടെത്തി ലീഗ് നേതാക്കളേയും കണ്ട് പ്രതിഷേധം അറിയിച്ചു.

നാളത്തെ യുഡിഎഫ് യോഗത്തിനു മുന്നോടിയായാണ് അതൃപ്തി വ്യക്തമാക്കി സമസ്തയുടെ യുവജനവിഭാഗം യുഡിഎഫ് നേതാക്കളെ കണ്ടത്. വെൽഫയർ പാർട്ടി ബന്ധത്തിൽ മുജാഹിദുകളും സംഘടനയുമായി ബന്ധമുള്ള യുഡിഎഫ് നേതാക്കളെ വിയോജിപ്പറിയിച്ചു.