കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേത‌ത്വത്തിൽ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫല൦ സമയബന്ധിതമായി നൽകാത്തതു൦ തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്

കൊച്ചി: തുടർച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോ​ഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ലാബ് ജില്ല ഭരണകൂടം അടപ്പിച്ചു. ജില്ല കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ​ഗുരുതര അനാസ്ഥ കണ്ടെത്തിയത്. ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും 
പരി​ഗണനയിലാണെന്ന് ജില്ല കളക്ടർ അറിയിച്ചു.ഐസിഎ൦ആ൪ മാനദണ്ഡങ്ങൾ പാലിക്കാതെ യായിരുന്നു ലാബ് പ്രവ൪ത്തിച്ചിരുന്നതെന്നു൦ കളക്ട൪ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേത‌ത്വത്തിൽ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫല൦ സമയബന്ധിതമായി നൽകാത്തതു൦ തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona