സന്ദീപ് വാര്യരുടെ വരവ് കോൺ​ഗ്രസിന് ​ഗുണമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ വരവ് കോൺ​ഗ്രസിന് ​ഗുണമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു. സന്ദീപിന്റെ വരവ് താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ്. ബിജെപിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ എന്നും ഇനിയും ആളുകൾ വരുമെന്നും കെ സുധാകരൻ പറഞ്ഞു.

കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോകുന്നതെന്നും മുന്നണിയിൽ വരുമ്പോൾ ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചു. സന്ദീപ് വാര്യരുടെ വരവ് ഗുണമാകും എന്നാണ് പാർട്ടി വിലയിരുത്തൽ. ബിജെപിക്ക് അകത്ത് നിന്ന് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബിജെപിക്ക് മുതൽക്കൂട്ടായ ആളാണ് ഇന്ന് ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നതെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ ഇന്ന് പാണക്കാട്ട് രാവിലെ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. കൂടുതല്‍ പേർ ബിജെപി വിടുമെന്ന അഭ്യൂഹത്തിന് പിന്നാലെ കൃഷ്ണകുമാറിന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് ആർഎസ്എസ്. സരിനായുള്ള മുഖ്യമന്ത്രിയുടെ പ്രചാരണം ഇന്നും തുടരും. പാലക്കാട് നാളെയാണ് കൊട്ടിക്കലാശം. 

Asianet News Live | Sandeep Varier | Palakkad By Poll | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | LIVE