മുകേഷ് രാജി വെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയുന്നതെന്ന് സാറ ജോസഫ്
തൃശ്ശൂര്‍: സർക്കാരിനെതിരെ ആഞ്ഞടിച്ച് സാറ ജോസഫ് രംഗത്ത്.ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജി വെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയുന്നത്..അധികാരത്തിലിരിക്കുന്നവർ തന്നെ ഇങ്ങനെ സംരക്ഷിക്കപ്പെടുകയാണെങ്കിൽ എന്ത് വിശ്വാസമാണ് നിങ്ങളിലുണ്ടാകുക എന്നും അവര്‍ ചോദിച്ചു.ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടിക്കാരനെയല്ല ലൈംഗികകുറ്റാരോപിതനെയാണ്.അന്വേഷണത്തെ നേരിടാൻ പ്രേരിപ്പിക്കുന്നതിന് പകരം സമൂഹമനസ്സിൽ നിലനിൽക്കുന്ന അരക്ഷിതത്വവും ഭയവും വർധിപ്പിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്.
മിണ്ടാതിരിക്കുന്ന സകലബുദ്ധിജീവികളോടും സാംസ്കാരിക പ്രവർത്തകരോടും പുരോഗമനവാദികളോടും കണക്കു തീർക്കുന്ന കാലം വരിക തന്നെ ചെയ്യും.ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രന് തോന്നിയ ബുദ്ധി മുകേഷിന് തോന്നട്ടെ.മുകേഷ് രാജി വെച്ച് മാറിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു