അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

മലപ്പുറം: അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അൻവറിൻ്റെ പ്രസ്താവനകൾ ഒന്നും തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് പറഞ്ഞ സാദിഖലി തങ്ങൾ നിലമ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കൂട്ടിച്ചേർത്തു. അൻവറിന്റെ അതൃപ്തി യുഡിഎഫ് തന്നെ പരിഹരിക്കും. അതിൽ ലീഗ് കോൺഗ്രസ് എന്നില്ല. ഏതു പ്രതിസന്ധി ഉണ്ടെങ്കിലും ചർച്ചകളും കൂടിയാലോചനകളും നടത്തി പരിഹരിക്കും. ഒരു വോട്ടു കൂടുതൽ ചേർക്കാനാണ് ശ്രമം. ലീഗ് നേരത്തെ തന്നെ തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നൂറ് ശതമാനം വിജയം ഉറപ്പാണ് എന്നും സാദിഖലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News