Asianet News MalayalamAsianet News Malayalam

മിഠായി തെരുവിൽ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; കച്ചവടക്കാർ പ്രതിസന്ധിയില്‍

രാവിലെ മുതൽ തുറന്ന കടകൾ പൊലീസ് പെട്ടെന്ന് അടയ്ക്കാൻ പറഞ്ഞതോടെ പ്രതിസന്ധിയിലാണ് കച്ചവടക്കാർ. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് കച്ചവടക്കാർ.

schedule was not followed kozhikode police closed shops on mithai street
Author
Kozhikode, First Published Jul 18, 2021, 3:27 PM IST

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിൽ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ കട അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ, രാവിലെ മുതൽ തുറന്ന കടകൾ പൊലീസ് പെട്ടെന്ന് അടയ്ക്കാൻ പറഞ്ഞതോടെ പ്രതിസന്ധിയിലാണ് കച്ചവടക്കാർ. ലോക്ഡൗൺ നിയന്ത്രണം ലംഘൂകരിച്ച് കടകള്‍ തുറക്കാൻ അനുമതി നൽകണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios