2022 ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസലിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
എറണാകുളം തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2022 ജുലൈയിലാണ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 22 കാരന്‍ കരുനാഗപ്പള്ളി സ്വദേശി അന്‍സില്‍ അടുപ്പം നടിച്ച് ചാറ്റിംഗ് തുടങ്ങുകയായിരുന്നു. പതിയെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വാട്സപ്പ് വഴിയായി സംസാരം. പെണ്‍കുട്ടിയോട് കൂടുതല്‍ അടുപ്പം സ്ഥാപിച്ച് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് അന്‍സിനിലെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളുവുകളുമെല്ലാം പരിശോധിച്ച കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശ് എം.പിള്ളയാണ് ശിക്ഷ വിധിച്ചത്. തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ സിഐ വിഎം കേഴ്സന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
