Asianet News MalayalamAsianet News Malayalam

പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ അന്തരിച്ചു


കെല്‍ട്രോണിന്‍റെ ചെയര്‍മാനായിരുന്ന അദ്ദേഹം ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററിലാണ് ആദ്യം ജോലി ചെയ്തിരുന്നത്.  
 

scientist Dr AD Damodaran passed away
Author
First Published Jan 13, 2023, 11:01 AM IST

തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഡയറക്ടറുമായിരുന്ന ഡോ. എ ഡി ദാമോദരന്‍ (87) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. കെല്‍ട്രോണിന്‍റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗമാണ്. ഇഎംഎസിന്‍റെ മകള്‍ ഡോ. ഇ എം മാലതിയാണ് ഭാര്യ. മക്കള്‍: ഹരീഷ് ദാമോദരന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്, റൂറല്‍ അഫയേഴ്‌സ് എഡിറ്റര്‍, ന്യൂഡല്‍ഹി), പ്രൊഫ. സുമംഗല ദാമോദരന്‍ (ഇക്കണോമിക്‌സ് വിഭാഗം അധ്യാപിക, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി). ശാസ്തമംഗലത്തെ മംഗലം ലെയ്‌നിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം: നാളെ (14.1.2023) രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍.

കൂടുതല്‍ വായനയ്ക്ക്:  ബില്ലടക്കാത്തത് കൊണ്ട് വൈദ്യുതി വിച്ഛേദിച്ചെന്ന് സങ്കടം പറഞ്ഞ് വിദ്യാർത്ഥി; ബില്ലടച്ച് നൽകി കളക്ടർ കൃഷ്ണതേജ

 

Follow Us:
Download App:
  • android
  • ios