Asianet News MalayalamAsianet News Malayalam

'ക്ഷേമ ഫണ്ട് തട്ടിയവരിൽ നിന്ന് മുഴുവൻ തുകയും തിരിച്ചെടുക്കണം': എസ് സി-എസ് ടി കമ്മീഷൻ

പണം അനുവദിക്കാൻ ഓഫീസ് മേധാവിക്ക് മാത്രം അധികാരം നൽകണമെന്നും കഴിഞ്ഞ 5 വർഷത്തെ ആനുകൂല്യങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു

scst commission about scst fund frauds in kerala
Author
Thiruvananthapuram, First Published Jul 23, 2021, 5:47 PM IST

തിരുവനന്തപുരം: പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും മുഴുവൻ തുകയും ഈടാക്കണമെന്ന് എസ് സി എസ് ടി കമ്മീഷൻ നിർദ്ദേശം. പണം അനുവദിക്കാൻ ഓഫീസ് മേധാവിക്ക് മാത്രം അധികാരം നൽകണമെന്നും കഴിഞ്ഞ 5 വർഷത്തെ ആനുകൂല്യങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തട്ടിപ്പ് നടന്ന കേസുകളിൽ ആനുകൂല്യങ്ങൾ അർഹരായവർക്ക് ഉടൻ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. 

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്‍റ് തട്ടിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. കേസിൽ വകുപ്പിലെ ക്ലർക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരെയും സംരക്ഷിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ  സിപിഎം നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ബിജെപിയടക്കം  ആരോപണം. 

Follow Us:
Download App:
  • android
  • ios