Asianet News MalayalamAsianet News Malayalam

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാവും

വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. 

Second pinarayi government
Author
Thiruvananthapuram, First Published May 19, 2021, 7:03 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും രാവിലെ എകെജി സെൻ്ററിൽ ഇന്ന് സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോഗമുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക. വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. 

വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട് പകരം ചെറിയ ചില വകുപ്പുകൾ സിപിഐക്ക് കൊടുക്കേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാൽ സുപ്രധാന വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ആണവർ. ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക. 

Follow Us:
Download App:
  • android
  • ios