Asianet News MalayalamAsianet News Malayalam

സെക്രട്ടറിയേറ്റിലെ കൊവിഡ് വ്യാപനം; പകുതി ജീവനക്കാരെ വച്ച് ജോലികൾ നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ

കാൻ്റീൻ തെരെഞ്ഞെടുപ്പിന് ശേഷമാണ് സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപിച്ചതെന്ന് പ്രതിപക്ഷ സംഘടന ആരോപിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് സംഘടന കത്ത് നൽകി. 

secretariat association comment on covid  spread in secretariat
Author
Thiruvananthapuram, First Published Feb 5, 2021, 9:02 AM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷമായി. വിവിധ വകുപ്പുകളിലായി അൻപതിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡം ലംഘിച്ച് കാൻറീൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് രോഗവ്യാപന കാരണമെന്നാണ് ആക്ഷേപം.

കൊവിഡ് നിയന്ത്രണങ്ങൾ ഉത്തരവായിറക്കുന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ‍ർ തന്നെ ക്യാൻറീൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ കൂട്ടത്തോടെ വോട്ട് ചെയ്തപ്പോൾ തന്നെ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ധനവകുപ്പിലും പൊതുഭരണവകുപ്പിലും നിയമവകുപ്പിലുമായി 55 പേർക്കാണ് രോഗം ബാധിച്ചത്. എട്ടുപേർ ധനകാര്യവകുപ്പിലും രണ്ടുപേർ സെക്രട്ടറിയേറ്റിലെ ഹൗസിംഗ് സഹകരണ സൊസൈറ്റിലെ ജീവനക്കാരുമാണ്. ഫിനാൻസ് ഡെവലെമെൻറ് ഹാളും സൊസൈറ്റിയും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രവൃത്തി ദിവസങ്ങളിൽ 50 ജീവനക്കാരെ മാത്രമാക്കി പരിമിതിപ്പെടുത്തണമെന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗണ്‍സിൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം സെക്രട്ടറിയേറ്റ് കൊവിഡ് വ്യാപന കേന്ദ്രമാണെന്ന രീതിയിലുള്ള പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പറയുന്നത്. അടുത്ത മാസം 10ന് നടക്കുന്ന ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയെ സമപിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമാണ് പ്രചരണമെന്നാണ് ഇടതുസംഘടനയുടെ വാദം.

Read Also: സുധാകരന്റെ വെല്ലുവിളിയിൽ വെട്ടിലായി കോൺഗ്രസ്, നടപടിക്കായി പാർട്ടിയിൽ സമ്മർദ്ദം...
 

Follow Us:
Download App:
  • android
  • ios