രണ്ടായിരം കോടി വരുമാനം അധിക നികുതിയിലൂടെ ഉണ്ടാക്കുന്ന ധനമന്ത്രി വിലക്കയറ്റത്തെ നേരിടാൻ രണ്ടായിരം കോടി ചെലവഴിക്കുന്നുവെന്നും മുന്‍  കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം 

ദില്ലി: ധനമന്ത്രി കെ എൻ ബാലഗോപാലിനെ പരിഹസിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. വരുമാനം വർധിപ്പിക്കുന്നത് ധാർമിക മൂല്യങ്ങള്‍ ബലി കഴിച്ചെന്ന് ചിദംബരം കുറ്റപ്പെടുത്തി.

Dear FM, Kerala: why don't you impose 'notional' taxes of Rs 2000 crore and save yourself the trouble of spending Rs 2000 crore to tackle inflation?

Scroll to load tweet…

രണ്ടായിരം കോടി വരുമാനം അധിക നികുതിയിലൂടെ ഉണ്ടാക്കുന്ന ധനമന്ത്രി വിലക്കയറ്റത്തെ നേരിടാൻ രണ്ടായിരം കോടി ചെലവഴിക്കുന്നു. അധിക നികുതി പിരിക്കുന്നത് ഒഴിവാക്കിയാല്‍ രണ്ടായിരം കോടി ചെലവാക്കുന്നത് ഒഴിവാക്കി കൂടെയെന്നും ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയാണ് കെഎൻ ബാലഗോപാലിനെ ചിദംബരം പരിഹസിച്ചത്.

Scroll to load tweet…

'അധിക സെസ്, ലക്ഷ്യം സാമൂഹ്യ സുരക്ഷിതത്വം,വരുമാനത്തിന് മറ്റ് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാം': ധനമന്ത്രി 

മദ്യവില കൂട്ടുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും: മുരളി ഗോപി