കാസര്‍കോട്: കൊങ്കൺ പാതയിൽ ഇന്ന് രാത്രിയോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം ആരംഭിക്കാനാകുമെന്ന് റെയിൽവേ. മണ്ണിടിഞ്ഞ് വീണ മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പാത ബലപ്പെടുത്തൽ ജോലികളാണ് ഇനി  പൂർത്തിയാക്കാനുള്ളത്. 

മഴ പെയ്തില്ലെങ്കിൽ ട്രെയിൻ ഓടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയിൽവേ അധികൃതർ. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോക്മാന്യതിലക് എക്സ്പ്രസ് ആയിരിക്കും ആദ്യം സർവീസ് നടത്തുക. അപ്പോഴേക്കും പാത ഗതാഗതയോഗ്യമായില്ലെങ്കിൽ യാത്രക്കാരെ മംഗളൂരുവിൽ നിന്നും സൂറത്ത്കല്ലിലേക്ക് എത്തിക്കുവാൻ ബദൽ സൗകര്യം ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു. അവിടെ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര തുടരുക.