പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്.

പാലക്കാട്: കവുങ്ങ് തലയിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. വീടിന് സമീപത്തെ പാടത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. മുതുക്കുറിശ്ശി കെവിഎ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ സന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona