ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. 

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. കേസ് ഫയൽ സ്വീകരിച്ച കോടതി ഇന്ന് തന്നെ ഹർജി പരിഗണിച്ച് നവംബര്‍ 21വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് ബാലചന്ദ്രമേനോൻ ഹര്‍ജിയിൽ വാദിച്ചത്. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ബാലചന്ദ്രമേനോനെതിരെ കേസെടുത്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടിയുടെ പരാതി.

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിയും അഭിഭാഷകനും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്; നടപടി യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന പരാതിയില്‍

Asianet News Live | PP Divya | Naveen Babu | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്