ഇരയെ ഭീഷണിപ്പെടുത്തി, പിന്തുടർന്ന് ശല്യം ചെയ്യുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ പ്രതി സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇരയെ ഭീഷണിപ്പെടുത്തി, പിന്തുടർന്ന് ശല്യം ചെയ്യുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.