യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പരാതിയിലുള്ളത്. 

തിരുവനന്തപുരം: ഡ്രൈവർ ബസിന്റെ വേഗത കുറച്ചതാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് കെഎസ്ആർടിസി (KSRTC) ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക. ബാലരാമപുരം പൊലീസിലും കെഎസ്ആര്‍ടിസിക്കും യുവതി പരാതി നൽകി.

ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. ബസിൽ വെച്ച് സഹയാത്രികന്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പരാതിയിലുള്ളത്. ബസ് മുടവൂർ പാറയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. വേഗത കുറഞ്ഞതോടെ ആക്രമി ബസിൽ നിന്നിറങ്ങിയോടി കടന്നു കളയുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തു പറഞ്ഞത്. 

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബസില്‍ അതിക്രമം; സഹയാത്രികന്‍ കടന്നുപിടിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി


എയർ ഇന്ത്യ എക്സ്പ്രസിൽ പീഡനമെന്ന് പരാതി, എയർക്രൂവിനെതിരെ പോക്സോ കേസ് 

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. പ്രസാദ് മുംബൈ സ്വദേശിയാണെന്നും ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍