ഇന്നലെ പാലക്കാട്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഈ സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാവുകയാണ്.

പാലക്കാട്: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ ഒളിവിൽ തുടരുന്നു. ദളിത് യുവതിയുടെ പീഡന പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഇന്നലെ പാലക്കാട്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഈ സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാവുകയാണ്. പ്രശോഭിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശോഭിനെതിരെ യുവതി പരാതി നൽകിയത്. അതേസമയം പീഡന പരാതി ഉയർന്നതോടെ പ്രശോഭിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.