Asianet News MalayalamAsianet News Malayalam

മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു

കോളേജിൽ എസ്എഫ്ഐയുടെ പ്രതിഷേധം അഞ്ച് മണിക്കൂറിലേറെയായി തുടരുന്നു

SFI activists locked Principal inside room at Maharajas college kgn
Author
First Published Oct 12, 2023, 9:26 PM IST

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം. ഇന്ന് വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചത്. പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. പ്രിൻസിപ്പലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. സമര വിവരമറിഞ്ഞ് കോളേജിലെത്തിയ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios