തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എസ്എഫ്ഐ നേതാവിന് വെട്ടേറ്റു. കല്ലുവിള സ്വദേശി അമൽദേവിനാണ് വെട്ടേറ്റത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയാണ് അമല്‍ദേവ്. ബൈക്കിലെത്തിയ സംഘമാണ് അമലിനെ വെട്ടിയതെന്നാണ് വിവരം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അമലിനെ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ധനുവച്ചപുരം കോളേജ് കേന്ദ്രീകരിച്ചുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്നാണ് സംശയം.