Asianet News MalayalamAsianet News Malayalam

എസ്എഫ്ഐയുടെ അവകാശപത്രിക മാര്‍ച്ച്; അണിനിരന്ന് പതിനായിരങ്ങള്‍

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കുമാണ് എസ്എഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചത്. സംസ്ഥാന തലത്തില്‍ മാര്‍ച്ച് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി പി സാനു ഉദ്ഘാടനം ചെയ്തു

sfi march for accepting right notice
Author
Thiruvananthapuram, First Published Jul 18, 2019, 10:16 PM IST

തിരുവനന്തപുരം: 51 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന അവകാശപത്രിക അംഗീകരിക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കുമാണ് എസ്എഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചത്.

സംസ്ഥാന തലത്തില്‍ മാര്‍ച്ച് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി പി സാനു ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് കോഴിക്കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളില്‍ സംഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യമടക്കം 51 ഇനങ്ങള്‍ ഉള്‍പ്പട്ടെ അവകാശപത്രികയാണ് ഈ വര്‍ഷം എസ്എഫ്ഐ മുന്നോട്ട് വച്ചിരിക്കുന്നത്.

ട്രാന്‍സ്ജന്‍ഡ‍റുകള്‍ക്ക് സൗഹൃദപരമായ വിദ്യാഭ്യാസ സാഹചര്യം ഉറപ്പാക്കുക, പോളിടെക്നിക് - ഐടിഐ സിലബസുകള്‍ പരിഷ്കരിക്കുക, പുതിയ കോളജുകളില്‍ ആവശ്യത്തിനുള്ള ആധ്യാപകരെ നിയമിക്കുക തുടങ്ങി പ്രധാനപ്പെട്ട ആവശ്യങ്ങളും എസ്എഫ്ഐയുടെ അവകാശപത്രികയില്‍ ഉള്‍പ്പെടുന്നു. 

Follow Us:
Download App:
  • android
  • ios