അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുളള ഗ്രീഷ്മയെ കസ്റ്റഡിയിൽ എടുത്ത് വിശദ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം


തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും.ഗ്രീഷ്മയുടെ വീടിനകത്ത് ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഗ്രീഷ്മയുടെ അമ്മ സിന്ധു,അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു

സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന് നൽകുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. കഷായത്തിൽ അണുനാശിനി ചേർത്ത് നൽകുകയായിരുന്നു. അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുളള ഗ്രീഷ്മയെ കസ്റ്റഡിയിൽ എടുത്ത് വിശദ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം

ഷാരോൺ കൊലക്കേസ്: ഗ്രീഷ്മയുടെ വീട് സീൽ ചെയ്ത് പൊലീസ്; കീടനാശിനി കളയാൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു