തിരുവനന്തപുരം: ലോകസഭ ഇലക്ഷനില്‍ കേരളത്തില്‍ നിന്നും വലതുപക്ഷം 19 സീറ്റും നേടിയിരിക്കുന്നു. തനിക്ക് കിട്ടിയ ആദ്യത്തെ ആശംസാകത്ത് പങ്കുവച്ചിരിക്കുകയാണ് തിരുവനന്തപുരത്ത് നിന്നും ജയിച്ച ശശി തരൂര്‍. ഏഴ് വയസ്സുകാരിയായ അഫ്രീന്‍ നല്‍കിയ ആശംസാകത്താണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

തനിക്ക് ലഭിച്ച ആദ്യത്തെ ആശംസയില്‍ ഒന്ന്... ഏഴ് വയസ്സുകാരി അഫ്രീനില്‍ നിന്നും കിട്ടിയതാണ്. കെ പി സി സി ആസ്ഥാനത്തേക്ക് ഈ കുറിപ്പുമായി എത്തുകയായിരുന്നു അഫ്രീദ. ആ രണ്ടാം ക്ലാസുകാരി അതെന്നെ നേരിലേല്‍പ്പിച്ചു. അവള്‍ക്കും വോട്ടില്ലാത്ത അനേകം കുട്ടികള്‍ക്കും അവരുടെ നല്ല ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കാനാകുന്നതില്‍ അഭിമാനമുണ്ട് എന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

99989 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരുവനന്തപുരത്ത് നിന്ന് ശശി തരൂര്‍ ജയിച്ചത്.