കണ്ണൂർ: കണ്ണൂരിൽ ഒരാൾക്ക് കൂടി ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ സ്വദേശിയായ  ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. 

രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ഒരാൾക്ക് ഷി​ഗല്ലെ സ്ഥിരീകരിച്ചിരുന്നു.