പ്രവാസിയായ റഷീദ് ഈ വർഷമാദ്യമാണ് വായ്പയെടുത്ത് സ്ഥാപനം തുടങ്ങിയത്. സ്വന്തം തൊഴിലാളികളെക്കൊണ്ട് ചുമടിറക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നിരിക്കെയാണ് കയറ്റിറക്ക് തൊഴിലാളികളുടെ എതിർപ്പ്.

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് കയറ്റിറക്ക് തർക്കം. കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിലേക്ക് വന്ന ലോഡിറക്കാൻ തന്‍റെ ജോലിക്കാരെ ചുമട്ടുതൊഴിലാളികൾ അനുവദിക്കുന്നില്ലെന്നാണ് സ്ഥാപനമുടമയുടെ പരാതി. കയറ്റിറക്ക് തൊഴിലാളികളുടെ ഉപരോധത്തെ തുടർന്ന് വന്ന ലോഡ് ഉടമ തിരിച്ചയച്ചു.

കോഴിക്കോട് തൊണ്ടയാട് സിമന്‍റും കമ്പിയുമുൾപ്പെടെയുളള സാധനങ്ങൾ വിൽക്കുന്ന കെഇആർ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് രാവിലെവന്ന ലോഡിനെച്ചൊല്ലിയാണ് തർക്കം. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാൻ ശ്രമിക്കുന്നതിനിടെ കയറ്റിറക്ക് തൊഴിലാളികൾ തടഞ്ഞെന്ന് ഉടമ റഷീദ്. കഴിഞ്ഞമാസം സമാന പ്രശ്നമുണ്ടായതിനെ തുടർന്ന് അടച്ച സ്ഥാപനം വീണ്ടും തുറന്ന ദിവസം തന്നെയാണ് പ്രശ്നമെന്ന് പ്രവാസിയായ റഷീദ് പറഞ്ഞു. 

പ്രവാസിയായ റഷീദ് ഈ വർഷമാദ്യമാണ് വായ്പയെടുത്ത് സ്ഥാപനം തുടങ്ങിയത്. സ്വന്തം തൊഴിലാളികളെക്കൊണ്ട് ചുമടിറക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നിരിക്കെയാണ് കയറ്റിറക്ക് തൊഴിലാളികളുടെ എതിർപ്പ്. ലേബർ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും സ്ഥാപനയുടമ പറയുന്നു. റഷീദിന്‍റെ പരാതിയിൽ തൊഴിൽവകുപ്പും പൊലീസും അന്വേഷണം തുടങ്ങി. ലോഡിറക്കാൻ തടസ്സം നിന്നിട്ടില്ലെന്നാണ് കയറ്റിറക്ക് തൊഴിലാളികളുടെ വിശദീകരണം. ന്യായമായ കൂലിക്ക് ലോഡിറക്കാൻ അനുവാദനം നൽകണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. സ്ഥാപനമുടമയുടെ കടുംപിടുത്തമാണ് പ്രശ്നം വഷളാക്കിയതെന്നും സിഐടിയു നേതാക്കൾ വിശദീകരിച്ചു.

തൊഴിലാളി സംഘടനകളും ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമകളും തമ്മിലെ കരാര്‍ പ്രകാരം കമ്പനി വാഹനങ്ങളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ മാര്‍ക്കറ്റ് അധികൃതര്‍ക്ക് കയറ്റാനും ഇറക്കാനും മറ്റുള്ളവ തൊഴിലാളികള്‍ക്ക് നല്‍കാനുമായിരുന്നു ധാരണ. എന്നാല്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ എത്തുകയുള്ളുവെന്ന് ഉടമകള്‍ അറിയിച്ചിരുന്നതായി തൊഴിലാളികള്‍ പറയുന്നു. ഇതിന് ശേഷം ഭൂരിഭാഗം വാഹനങ്ങളും കമ്പനിയുടേത് മാത്രമായി മാറിയതോടെയാണ് സമരം ആരംഭിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ചുമട്ടുതൊഴിലാളികൾ തടഞ്ഞു, കടയിലേക്ക് ലോഡ് ഇറക്കാനാവാതെ കോഴിക്കോട്ടെ പ്രവാസി | Kozhikode

കൃത്യമായ പ്ലാനിങ്, പ്രത്യേക രീതി, ആധുനിക ഉപകരണ ശേഖരം, വെങ്ങാട്ടെ കവർച്ചയിൽ കൊപ്ര ബിജുവും സംഘവും പിടിയിൽ