Asianet News MalayalamAsianet News Malayalam

പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ്; ഹൈടെക് സെല്ലിലെ എസ് ഐക്ക് രോഗം സ്ഥിരീകരിച്ചു

ഹൈടെക് സെല്ലിലെ എസ് ഐ ക്കാണ് രോഗബാധ. ഇതോടെ ഹൈടെക് സെൽ ഓഫീസ് അടച്ചു. 

SI in  Hi Tech cell tested covid positive
Author
trivandrum, First Published Aug 15, 2020, 10:49 PM IST

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഹൈടെക് സെല്ലിലെ എസ് ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഹൈടെക് സെൽ ഓഫീസ് അടച്ചു. അതേസമയം മലപ്പുറം ജില്ലയിലെ വഴിക്കടവ് സ്റ്റേഷനിലെ എട്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പൊലീസുദ്യോഗസ്ഥർക്ക്  നടത്തിയ പരിശോധനയിലാണ് എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്. പൊലീസുകാരുമായി സമ്പര്‍ക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് 1600 കടന്ന് പ്രതിദിന കൊവിഡ് കണക്ക് ഉയരുമ്പോൾ വളരെ വലിയ ആശങ്കയാണ് മലപ്പുറത്ത് നിലവിലുള്ളത്. ഇന്ന് മാത്രം 362 പുതിയ രോഗികളാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ജില്ലതിരിച്ചുള്ള കൊവിഡ് പട്ടികയിലും മലപ്പുറം ആണ് മുന്നിലുള്ളത്. മലപ്പുറത്ത് എഎസ്പിക്കും ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ എഎസ്പി എം ഹേമലതക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ.  19 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios