പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്താൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടിവരും.

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക സംഘംയോഗം ചേർന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പി. വിക്രമൻ മാസപ്പടിയിലും കുഴൽപ്പണത്തിലും അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഇഡി കൈമാറിയ വസ്തുകള്‍ പരിശോധിച്ച ശേഷം അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്താൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടിവരും. ഇപ്പോള്‍ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യാത്തതിനാൽ എത്രനാള്‍ ആദ്യ അന്വേഷണത്തിന് എടുക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല.