Asianet News MalayalamAsianet News Malayalam

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലടക്കം ജാമ്യം; ശിവരഞ്ജിത്തും നസീമും ജയിലില്‍ നിന്ന് പുറത്തിറങ്ങി

ഗോകുൽ,സഫീർ, പ്രണവ് എന്നിവർ ഇപ്പോഴും ജയിലിലാണ്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‍സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും  പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 
 

sivarenjith and naseem released from jail in psc exam fraud case
Author
Thiruvananthapuram, First Published Oct 29, 2019, 4:07 PM IST

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേട് കേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിലിൽ നിന്നിറങ്ങി. പ്രതികളായ എല്ലാ കേസുകളിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുൽ,സഫീർ, പ്രണവ് എന്നിവർ ഇപ്പോഴും ജയിലിലാണ്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‍സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും  പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 

പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് കാണിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന അഞ്ച് പേരെയും പ്രതികളാക്കി ഓഗസ്റ്റ് എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്തും നസീമും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചിരുന്നു.

Read Also: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ്: ക്രമക്കേട് 'തലയാട്ടി' സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാക്കള്‍

പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

Read Also: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി


 

Follow Us:
Download App:
  • android
  • ios