പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ്  ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.

പാലക്കാട് : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂ൪ തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്. മാധ്യമ വാ൪ത്തകളെ തുട൪ന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.

കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേ൪ക്കെതിരെയാണ് ആലത്തൂ൪ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസിൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂ൪ പൊലീസ് അറിയിച്ചു. 

Asianet News Live | Siddique | Mukesh | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്

കാളവയലിന്‍റെ ചരിത്രം രാജഭരണകാലത്തോളം നീളുന്നത്; കാക്കൂരില്‍ കാളയോട്ട മത്സരം പുനരാരംഭിക്കണമെന്ന ആവശ്യം

കാളയോട്ടത്തിനിടെ തലനാരിഴയ്ക്ക് ജീവൻ കയ്യിലാക്കി യുവാവ്; വീഡിയോ