Asianet News MalayalamAsianet News Malayalam

കൊല്ലത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളെയും കണ്ടെത്തി

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്.

six girls who were missing from children s home found from kollam
Author
First Published Jan 14, 2023, 12:56 PM IST

കൊല്ലം : കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ പോയത്. എട്ടരയോടെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സ്ഥാപനമാണിത്. 

'നാലിടത്ത് ക്രമക്കേടുകൾ, ചോദ്യംചെയ്തതോടെ ഭീഷണി'; ചെയ‍ര്‍പേഴ്സണെതിരെ തൃക്കാക്കര നഗരസഭാ സെക്രട്ടറി

 

Follow Us:
Download App:
  • android
  • ios