വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി

ഇടുക്കി: തൊടുപുഴ മണക്കാട് ആറാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തിൽ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona