വിദഗ്‍ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലില്‍ തലയോട്ടി കണ്ടെത്തി. ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലിലേക്ക് ഒഴുകിയെത്തിയ തലയോട്ടി നാട്ടുകാരാണ് ആദ്യം കണ്ടത്. കീഴ്‍ത്താടി ഇല്ലാത്ത പഴക്കമുള്ള തലയോട്ടിയാണിത്. വിദഗ്‍ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി. തലയോട്ടിയുടെ പഴക്കം, സ്ത്രീയോ പുരുഷനോ എന്നിവ അറിയുകയാണ് പൊലീസിന്‍റെ ലക്ഷ്യം.