മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തിൽ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കി: അയ്യപ്പൻ കോവിലിൽ ഇടുക്കി (Idukki) അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്കുപാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കിയിരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തിൽ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്കായി തലയോട്ടി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
- ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റതിൽ അന്വേഷണം; തല്ലിയ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു
പാലക്കാട്: അയ്യപുരം ശിശുപരിചരണ കേന്ദ്രത്തിലെ (child protection centre)കുഞ്ഞുങ്ങൾക്ക് (child) മർദനം. ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈൽഡ് പ്രേട്ടക്ഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് കൈമാറും. അതസേമയം മർദിച്ചെന്ന് പരാതി പുറത്തു വരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാർ രാജിവെച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പരാതിയിൽ നോർത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
- കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
ഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു. തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്
