കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെവി റാബിയയ്ക്ക് പത്മശ്രീ പുരസ്ക്കാരം കിട്ടിയിട്ടുണ്ട്.  

മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെവി റാബിയ പത്മശ്രീ പുരസ്ക്കാരം കിട്ടിയിട്ടുണ്ട്. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്‌നം' അവാർഡ് നേടി. "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'വേടൻ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരൻ, ‌വേട്ടയാടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല':എംവി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം