Asianet News MalayalamAsianet News Malayalam

സോളാർ പീഡന കേസ്; മുൻ മന്ത്രി എ പി അനിൽ കുമാറിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

2012 കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, അനിൽ കുമാർ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

solar rape allegation case a p anil kumar acquitted by cbi
Author
First Published Dec 12, 2022, 7:22 PM IST

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മന്ത്രി എ പി അനിൽകുമാറിന് എതിരായ ആരോപണം വ്യാജമെന്ന് സിബിഐ.  2012ൽ കൊച്ചിയിൽ വച്ച് പീഡിപ്പിച്ചു എന്ന ആരോപണം കെട്ടിച്ചമച്ചാതാണെന്നും സോളാർ പദ്ധതിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി  ഏഴ് ലക്ഷം കൊക്കൂലി വാങ്ങിയിയെന്നതിന് തെളിവില്ലെന്നും കാട്ടി തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. 

2012 കൊച്ചിയിലെ ട്രാവൽ മാർട്ട് നടക്കുമ്പോൾ പരാതിക്കാരി പറഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലിൽ അനിൽകുമാർ താമസിച്ചിട്ടില്ലെന്ന് പറയുന്നു.  അതേസമയം അന്ന് മന്ത്രിയായിരുന്ന അനിൽ കുമാർ ഗസ്റ്റ് ഹൗസിൽ തങ്ങിയതിനും തെളിവുണ്ട്. ദില്ലിയിലെ കേരള ഹൗസിൽ വച്ച് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ദിവസം പ്രൈവറ്റ് സെക്രട്ടറി അവിടെ താമസിച്ചതിനും പണംകൈപ്പറ്റിയതിനും തെളിവില്ല. നേരത്തെ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി എന്നുവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്. 

വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കുമെതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ. 

Also Read: പിസി ജോർജ്ജിനെതിരെ കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്ന് പരാതിക്കാരി

സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ  ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. ഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്കും സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

Latest Videos
Follow Us:
Download App:
  • android
  • ios