ആങ്കോട് സ്വദേശി മോഹനകുമാരിയെയാണ് മകൻ വിപിന്‍ കൊന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയും മകൻ വിപിനുമാണ് മരിച്ചത്. വിപിന്‍റെ ഭാര്യയും മോഹനകുമാരിയും തമ്മിലുളള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. മകൻ ഫാനിൽ തൂങ്ങി മരിച്ച നിലയിലും അമ്മയെ തൊട്ടടുത്ത റൂമിൽ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്. അമ്മയ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.
