Asianet News MalayalamAsianet News Malayalam

കേരളത്തിലെ തീവണ്ടി ഗതാഗതം സാധാരണ നിലയിലേക്ക് ; നാളെ മുതൽ 30 ട്രെയിനുകൾ ഓടും

കേരളത്തിനകത്ത് സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്. നിലവിൽ 

southern railway to restore 30 services
Author
Thiruvananthapuram International Airport (TRV), First Published Jun 15, 2021, 4:05 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ നി‍ർത്തിവച്ച മുപ്പത് സ‍ർവ്വീസുകളാണ് നാളെ മുതൽ ഓടിതുടങ്ങുന്നത്. കേരളത്തിനകത്ത് സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്. നിലവിൽ 

ഭൂരിപക്ഷം ട്രെയിനുകളും നാളെയും മറ്റന്നാളുമായി സ‍ർവ്വീസ് തുടങ്ങുമെങ്കിലും കൊച്ചുവേളി - ലോകമാന്യതിലക് ജൂൺ 27 വരെ  ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ - മധുര, ചെന്നൈ എഗ്മോർ - കൊല്ലം, എറണാകുളം - ബാനസവാടി,  ആലപ്പുഴ - ചെന്നൈ സെൻട്രൽ,  ചെന്നൈ - തിരുവനന്തപുരം, കൊച്ചുവേളി - മംഗലാപുരം, തിരുവനന്തപുരം - മധുര ട്രെയിനുകളും സർവ്വീസ് പുനരാരംഭിക്കുന്നത് വൈകും. 

1.     02075 കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി
2.     02076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി
3.     06305 എറണാകുളം - കണ്ണൂ‍ർ ഇൻ്റർസിറ്റി
4.     06306 കണ്ണൂ‍ർ - എറണാകുളം ഇൻ്റർസിറ്റി
5.     06301 ഷൊ‍ർണ്ണൂർ - തിരുവനന്തപുരം വേണാട് 
6.     06302 തിരുവനന്തപുരം - ഷൊ‍ർണ്ണൂർ വേണാട് 
7.     06303 എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് 
8.     06304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് 
9.     06307 ആലപ്പുഴ - കണ്ണൂ‍ർ എക്സിക്യൂട്ടീവ്
10.     06308 കണ്ണൂ‍ർ - ആലപ്പുഴ എക്സിക്യൂട്ടീവ്
11.     06327 പുനലൂ‍ർ - ​ഗുരുവായൂ‍ർ 
12.     06328 ​ഗുരുവായൂ‍ർ - പുനലൂ‍ർ
13.     06341 ​ഗുരുവായൂ‍ർ - തിരുവനന്തപുരം ഇൻ്റ‍ർസിറ്റി
14.     06342 തിരുവനന്തപുരം - ​ഗുരുവായൂ‍ർ ഇൻ്റ‍ർസിറ്റി
15.     02082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
16.     02081 കണ്ണൂർ  - തിരുവനന്തപുരം ജനശതാബ്ദി
17.     06316 കൊച്ചുവേളി - മൈസൂർ ഡെയ്ലി 
18.     06315 മൈസൂർ - കൊച്ചുവേളി ഡെയ്ലി
19.     06347 തിരുവനന്തപുരം സെൻട്രൽ - മം​ഗളൂർ ജം​ഗ്ഷൻ 
20.     06348 മം​ഗളൂർ ജം​ഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ
21.     06791 തിരുനൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് 
22.     06792 പാലക്കാട് - തിരുനൽവേലി പാലരുവി എക്സ്പ്രസ് 
23.     06321 നാ​ഗർകോവിൽ - കോയമ്പത്തൂർ
24.     06322 കോയമ്പത്തൂർ - നാ​ഗർകോവിൽ
25.     02627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം
26.     02628 തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ( ജൂൺ 17 മുതൽ )
27.     06188 എറണാകുളം ജം​ഗ്ഷൻ - കാരെയ്ക്കൽ ടീ ​ഗാ‍ർഡൻ 
28.     06187 കാരയ്ക്കൽ – എറണാകുളം ജം​ഗ്ഷൻ (ജൂൺ 17 മുതൽ)
29.     02678 എറണാകുളം ജം​ഗ്ഷൻ – കെഎസ്ആർ ബെം​ഗളൂരു ജം​ഗ്ഷൻ ഇൻ്റർ സിറ്റി
30.     02677 കെഎസ്ആർ ബെം​ഗളൂരു ജം​ഗ്ഷൻ – എറണാകുളം ജം​ഗ്ഷൻ ഇൻ്റർ സിറ്റി (ജൂൺ 17 മുതൽ)


 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Follow Us:
Download App:
  • android
  • ios