Asianet News MalayalamAsianet News Malayalam

പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം, കസ്റ്റംസിന് കത്ത്, വിവാദം

നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി രാഷ്ട്രീയനിലപാടെടുക്കുകയാണെന്നാണ് മുതിർന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിക്കുന്നത്. സ്പീക്കർക്കുള്ള പരിരക്ഷ എങ്ങനെ അഡീഷണൽ പിഎയ്ക്ക് ഉണ്ടാകുമെന്നാണ് കെ സി ജോസഫ് ചോദിക്കുന്നത്.

speaker p sriramakrishnan pa yet to appear before customs kc joseph response
Author
Thiruvananthapuram, First Published Jan 6, 2021, 11:31 PM IST

തിരുവനന്തപുരം: സ്പീക്കറുടെ പിഎയെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കം വൈകിപ്പിക്കാൻ ശ്രമിച്ച് നിയമസഭാ സെക്രട്ടറിയേറ്റ്. പിഎയെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറി കസ്റ്റസിന് കത്ത് നൽകി. റൂൾസ് ഓഫ് ബിസിനസ് 165-ാം വകുപ്പ് പ്രകാരമാണ് ഇത്തരമൊരു അനുമതി വേണ്ടതെന്നാണ് കത്ത്. സ്പീക്കറുടെ പിഎ അയ്യപ്പനോട് നാളെ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കെയാണ് നീക്കം. ഇതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നിയമസഭാംഗം കെ സി ജോസഫ് രംഗത്തെത്തി.

നിയമസഭ ചേരുമ്പോൾ എംഎൽഎമാരെ ചോദ്യം ചെയ്യാനാണ് സാധാരണ ഗതിയിൽ സ്പീക്കറുടെ അനുമതി വേണ്ടത്. എന്നാൽ സഭാ സമ്മേളനം ആരംഭിക്കും മുമ്പെ ഇത്തരമൊരു നിയമപരിരക്ഷ സ്പീക്കറുടെ സ്റ്റാഫിനുണ്ടോ എന്ന സംശയത്തിലാണ് കസ്റ്റംസ്. കത്തിൽ നിയമോപദേശം തേടിയശേഷമായിരിക്കും കസ്റ്റംസിന്‍റെ തുടർ നടപടി.

നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി രാഷ്ട്രീയനിലപാടെടുക്കുകയാണെന്നാണ് മുതിർന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിക്കുന്നത്. സ്പീക്കർക്കും എംഎൽഎമാർക്കും ഉള്ള പരിരക്ഷ എങ്ങനെ അഡീഷണൽ പിഎയ്ക്ക് ഉണ്ടാകുമെന്നാണ് കെ സി ജോസഫ് ചോദിക്കുന്നത്. പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന വാദം ആശ്ചര്യകരമാണെന്നും, ഇത് നഗ്നമായ ചട്ടലംഘനമാണെന്നും കെ സി ജോസഫ് ആരോപിക്കുന്നു.

കെ സി ജോസഫിന്‍റെ പോസ്റ്റ് ഇങ്ങനെ:

ചട്ടം 165 ഇങ്ങനെ:

speaker p sriramakrishnan pa yet to appear before customs kc joseph response

 

Follow Us:
Download App:
  • android
  • ios