Asianet News MalayalamAsianet News Malayalam

പൊലീസുകാർക്കെതിരായ അതിക്രമക്കേസുകള്‍ പരിഗണിക്കാൻ പ്രത്യേക കോടതികള്‍ വരുന്നു

എല്ലാ ജില്ലകളിലെയും ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ പൊലീസുകാരുടെ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതികളായി വിജ്ഞാപനം ചെയ്യും.

Special courts are coming to hear cases of violence against policemen
Author
First Published Dec 15, 2022, 12:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിക്കിടെ പൊലീസുകാർക്കെതിരെയുണ്ടാകുന്ന അതിക്രമക്കേസുകള്‍ പരിഗണിക്കാൻ പ്രത്യേക കോടതികള്‍ വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി. 

എല്ലാ ജില്ലകളിലെയും ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ പൊലീസുകാരുടെ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതികളായി വിജ്ഞാപനം ചെയ്യും. പൊലീസുകാർ‍ക്കെതിരായ അതിക്രമങ്ങള്‍ വർ‍ദ്ധിക്കുകയും, പൊലീസുകാരെ ആക്രമിക്കുന്ന കേസുകള്‍ രാഷ്ട്രീയ സമ്മർ‍ദ്ദപ്രകാരം പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഓരോ ജില്ലയിലുമുള്ള കേസുകളുടെ റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് ഡിജിപിയോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios