പത്തനംതിട്ട: സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 'ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ  ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്. ശബരിമലയ്ക്കായി പ്രത്യേക ബോര്‍ഡ് ഉണ്ടാക്കിയാല്‍ കേരളത്തിലെ 1500 ഓളം ക്ഷേത്രങ്ങള്‍ നിത്യപൂജയ്ക്ക് വകയില്ലാത്ത നിലയിലേക്ക് മാറും. അതിനാല്‍ എല്ലാവരോടും കൂടി ആലോചിച്ച ശേഷമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ'.

മണ്ഡല കാലം ഇപ്പോള്‍ സമാധാനപരമാണ്, ഇപ്പോഴത്തെ നിലപാട്  സര്‍ക്കാര്‍ അന്ന് എടുത്താൽ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"