Asianet News MalayalamAsianet News Malayalam

സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം, ധനവകുപ്പ് എതിർപ്പ് മറികടന്ന് ഉത്തരവിറക്കി

സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ തസ്തികൾ രൂപീകരിക്കുന്നതിന ധനവകുപ്പ് എതിർത്തിരുന്നു. എതിർപ്പ് മറികടക്കാൻ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാർശ മന്ത്രിസഭ യോഗത്തിൽ വയക്കുകയായിരുന്നു.

special police team to enquire finacial crimes in kerala
Author
Thiruvananthapuram, First Published Mar 23, 2022, 12:37 PM IST

തിരുവനന്തപുരം: കേരളാ പൊലീസിൽ (Kerala Police) സാമ്പത്തിക കുറ്റകൃത്യങ്ങൾ (Finacial crimes) അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവർത്തിക്കുക. 233 പുതിയ തസ്തികകളും സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ തസ്തികൾ രൂപീകരിക്കുന്നതിന ധനവകുപ്പ് എതിർത്തിരുന്നു. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്. എതിർപ്പ് മറികടക്കാൻ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാർശ മന്ത്രിസഭ യോഗത്തിൽ വയക്കുകയായിരുന്നു. മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ,  വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ  എന്നിങ്ങനെയുള്ള  സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിന് 233 തസ്തികകളാണുണ്ടാകുക.  226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ. 

പൊലീസ് തലപ്പത്ത് അഴിച്ചു പണി; ഐജിമാർക്ക് സ്ഥലം മാറ്റം, ഹർഷിത അട്ടലൂരി ക്രൈംബ്രാഞ്ചിലേക്ക്

സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്‍റലിജൻസ് ഐജി ഹർഷിത അട്ടലൂരിയെ (Harshitha Attaluri)  തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതു രാമനെ പകരം ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ പി ഫിലിപ്പിനെയാണ് പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios