Asianet News MalayalamAsianet News Malayalam

ബസുകളുടെ അമിത വേഗം; കണ്ണൂരിൽ രണ്ടു ദിവസത്തിനുള്ളിൽ 35 കേസുകൾ

എംവിഡിയും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.  കണ്ണൂരിലെ ബസ്സുകളുടെ അമിത വേ​ഗത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

Speeding of buses; 35 cases in two days in Kannur fvv
Author
First Published Oct 27, 2023, 7:25 PM IST

കണ്ണൂർ: ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, സ്പീഡ് ഗവർണർ ഉപയോഗിക്കാതിരിക്കൽ എന്നിവയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എംവിഡിയും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.  കണ്ണൂരിലെ ബസ്സുകളുടെ അമിത വേ​ഗത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലെ മൂന്ന് സബ് ഡിവിഷനുകളിൽ മാത്രമാണ് 35 നിയമലംഘനങ്ങൾ. പരിശോധനയുടെ അടിസ്ഥാനത്തിൽ ബസുകൾക്ക് 28,500 രൂപയാണ് പിഴ ചുമത്തിയത്. കണ്ണൂർ,കൂത്തുപറമ്പ്,തലശ്ശേരി ഡിവിഷനുകളിൽ മാത്രമായാണ് 35 നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധന രണ്ട് ദിവസം കൂടി തുടരും. 

ഹമാസ് വിരുദ്ധ പ്രസംഗം; ശശി തരൂരിനെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് ഒഴിവാക്കി

https://www.youtube.com/watch?v=qPFKEOh2VuI

Follow Us:
Download App:
  • android
  • ios